എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ രക്തദാന ഡയറക്ടറി തയ്യാറാക്കി
പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വൊളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ രക്തദാന ഡയറക്ടറി തയ്യാറാക്കി. സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്തദാനത്തിന്റെ മാഹാത്മ്യം പറഞ്ഞു മനസ്സിലാക്കുകയും പിന്നീട് രക്തദാനത്തിനായി പൂര്‍ണ്ണമായും സജ്ജരാകുകയും ചെയ്തവരുടെ ഡയറക്ടറിയാണ് കുട്ടികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് സ്ക്കൂളില്‍ നടന്ന ചടങ്ങില്‍വെച്ച് പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ് കുമാറിന് കൈമാറിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഡയറക്ടറിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു. കെആര്‍ ജയരാജ് അദ്ധ്യക്ഷത വഹിച്ചു. റാണി വര്‍ഗ്ഗീസ്, സാബു മഠത്തില്‍,ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍