പെരിക്കല്ലുര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ; പാര്‍ക്കിംഗിനായുള്ള മണ്ണ്നീക്കല് പ്രവൃത്തികള്‍ ആരംഭിച്ചു.
പുല്‍പ്പള്ളി പെരിക്കല്ലുരില് കെ.എസ്.ആര്.ടി.സി ഡിപ്പോക്കായി മുള്ളന്‍കൊല്ലി പഞ്ചായത്തും പെരിക്കല്ലുര്‍ സെന്റ് തോമസ് ഇടവകയും സഹകരിച്ച് നല്കിയ ഭുമിയില്‍ ബസ് പാര്‍ക്കിംഗ് ആരംഭിക്കുന്നതിനായുള്ള പ്രാഥമിക പ്രവൃത്തികള്‍ ആരംഭിച്ചു. തദ്ദേശവാസികളുടെ കാലങ്ങളായുള്ള മുറവിളിക്ക് ശേഷം ത്രിതല പഞ്ചായത്തിന്റെയും പള്ളിയുടെയും നേതൃത്വത്തിലാണ് ബസിന് പാര്‍ക്കിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറായത്.ഇന്ന് മുതല്‍ പാര്‍ക്കിംഗിനായുള്ള മണ്ണ് നീക്കല്‍ പ്രവൃത്തികളാണ് ആരംഭിച്ചിരിക്കുന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഗിരിജാ കൃഷ്ണന്, ഫാ.സുനില്‍ പാറക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍, ജയപ്രകാശന്‍, നിഷ ശശി,ജാന്‍സി ജോസഫ്,സെബാസ്റ്റ്യന്‍,ജോസ് നെല്ലേടം, സിനി രാജാന്, ഷിബു ചേരിയില്‍,സുനില്‍ വാഴയ്ക്കന്, ജോണി പുത്തന്‍കണ്ടത്തില്‍,മനോജ്,പ്രിന്‍സ് എള്ളുങ്കല്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തികള്‍ വിലയിരുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍