OPEN NEWSER

Sunday 20. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; മെഡിക്കല്‍ കേളേജായ വര്‍ഷം അധികം എത്തിയത് 1,33,853 പേര്‍

  • Mananthavadi
19 Jul 2025

മാനന്തവാടി: 2021 ഫെബ്രുവരിയില്‍ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയാക്കി ഉയര്‍ത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2020 ല്‍ ജില്ലാ ആശുപത്രി ആയിരുന്നപ്പോള്‍ 2,70,416 പേര്‍ ഒപിയിലും ഐപിയിലുമായി ചികിത്സയ്ക്ക് എത്തിയപ്പോള്‍ പിറ്റേ വര്‍ഷം മെഡിക്കല്‍ കോളജ് ആശുപത്രി ആയി ഉയര്‍ത്തിയശേഷം എത്തിയത് 4,04269 പേര്‍; 1,33,853 പേരുടെ വര്‍ധന. 
2022 ല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 6,73,737 പേരും 2023 ല്‍ 7,13,940 പേരും കഴിഞ്ഞ വര്‍ഷം 6,83,914 പേരും ചികിത്സ തേടിയെത്തി (ബോക്‌സ് കാണുക). 
ആശുപത്രിയിലെ 11 വാഹനങ്ങളും പ്രവര്‍ത്തന സജ്ജമാണെന്ന് സൂപ്രണ്ട് പറഞ്ഞു. ഐസിയു ആംബുലന്‍സ് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നു.  

ആശുപത്രിയില്‍ 41 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. മൂന്ന് ഡോക്ടര്‍മാര്‍ ജോലി ക്രമീകരണ വ്യവസ്ഥയില്‍ തുടരുന്നു. 24ഃ7 പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനവും അത്യാവശ്യ ഘട്ടങ്ങളില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവുമുണ്ട്.

സിടി സ്‌കാന്‍ യന്ത്രം പരിഹരിക്കാന്‍ കഴിയാത്തവിധം തകരാര്‍ ആയതിനാല്‍ പുതിയത് വാങ്ങാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പുതിയ യന്ത്രം വരുന്നത് വരെ നല്ലൂര്‍നാട് ഗവ. കാന്‍സര്‍ ആശുപത്രിയിലെ സിടി സ്‌കാന്‍ സൗകര്യമാണ് ഉപയോഗപ്പെടുത്തുന്നത്. 

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക്, മാലിന്യ സംസ്‌കരണ സംവിധാനം എന്നിവയുമുണ്ട്. 

ആശുപത്രി ഐപി, ഒപി വിഭാഗം കെട്ടിടങ്ങളുടെ ചോര്‍ച്ച, ശുചിമുറികളുടെ നവീകരണം, ഐസി യൂണിറ്റ്, ഓപ്പറേഷന്‍ തിയ്യറ്റര്‍ എന്നിവയുടെ അറ്റകുറ്റ പണികള്‍ എന്നിവ അടിയന്തിരമായി നിര്‍വഹിക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് മെയ് മാസം കത്ത് നല്‍കിയതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. പൊതുമരാമത്ത് കെട്ടിട വിഭാഗം (സ്‌പെഷ്യല്‍ ബില്‍ഡിങ്) നേരിട്ടാണ് കെട്ടിടങ്ങളുടെ പ്രവൃത്തികളും അറ്റകുറ്റ പണികളും ചെയ്യേണ്ടത്. 


രോഗികളുടെ കണക്ക്

(വര്‍ഷം, ആശുപത്രി, ഒപി രോഗികള്‍, ഐപി രോഗികള്‍, ആകെ രോഗികള്‍ എന്ന ക്രമത്തില്‍)

2020ജില്ലാ ആശുപത്രി229166 (ഒപി), 41250 (ഐപി), ആകെ രോഗികള്‍270416

2021മെഡിക്കല്‍ കോളജ് ആശുപത്രി350069, 54200, ആകെ404269

2022മെഡിക്കല്‍ കോളജ് ആശുപത്രി611537, 62200, ആകെ673737

2023മെഡിക്കല്‍ കോളജ് ആശുപത്രി640567, 73373, ആകെ713940

2024മെഡിക്കല്‍ കോളജ് ആശുപത്രി610178, 73736, ആകെ683914.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   19-Jul-2025

bnr9no


LATEST NEWS

  • സുല്‍ത്താന്‍ ബത്തേരിയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃക
  • വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍
  • മെത്തഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • മെത്തഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; മെഡിക്കല്‍ കേളേജായ വര്‍ഷം അധികം എത്തിയത് 1,33,853 പേര്‍
  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show