പശുകിടാവിനെ കടുവ ആക്രമിച്ചു കൊന്നു
മുള്ളന്‍കൊല്ലി ചാമപ്പാറ ശിവപുരം കൊപ്പഴച്ചിറ ശ്യാമളയുടെ പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വീടിനു സമീപത്തെ പുഴയോരത്ത് മേയാന്‍ വിട്ടിരുന്ന പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. പ്രദേശവാസികള്‍ ബഹളം വെച്ചപ്പോള്‍ കടുവ വനത്തിനുള്ളിലേക്ക് ഓടി മറഞ്ഞതായ് ദൃക്സാക്ഷികള്‍ പറഞ്ഞു. ബന്ദിപ്പൂര്‍ വനമേഖലയോട് തൊട്ടു കിടക്കുന്ന പ്രദേശമാണിവിടം. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍