ഷാര്‍ജയില്‍ കുട്ടികള്‍ക്ക് സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഷാര്‍ജ: പ്രവാസി വയനാട് യുഎഇ ഷാര്‍ജ ചാപ്റ്റര്‍ ആര്‍ട്‌സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പ് ഷാര്‍ജയില്‍ വെച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. കുട്ടികളുടെ ആത്മവിശ്വാസവും സൃഷ്ടിപരമായ കഴിവുകളും വളര്‍ത്തുന്നതിനായി ബോക്‌സിങ്, വ്യക്തിത്വ വികസനം, പ്രസംഗ പരീശീലനം എന്നതിലൂടെ ഒരുക്കിയ ഈ ക്യാമ്പ്, പങ്കെടുത്തവര്‍ക്കെല്ലാം ഒരിക്കലും മറക്കാനാകാത്ത അനുഭവമായി. ആര്‍ട്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിമിഷ മനോജിത്, കണ്‍വീനര്‍ നന്ദിത ബിനോയ് എന്നിവര്‍ നേതൃത്വം നല്‍കി. രജീഷ് ആലത്ത് , സഹദ് വരദൂര്‍, സരിത ബിനോയ്, രജിത പ്രസാദ്, മിനോ ജോസ് ബിനോയ് ക്രിസ്റ്റി , ജെസ്വിന്‍ ജോസ് , അനില്‍ മാന്‍ത്രയി ദീപ്തി ഡി പി , ജീസ് തോമസ്, ഡോണ, നിമിഷ റിജു ദേവേന്ദു മനോജ് , ശിവന്‍ തലപ്പുഴ, ദിക്ഷന്‍ , പ്രിയ ശിവന്‍ എന്നിവര്‍എന്നിവരുടെ സംഘാടക പങ്കാളിത്തം പരിപാടിയുടെ വിജയത്തിന് നിര്‍ണായകമായി.
ഷാര്‍ജ ചാപ്റ്റര്‍ ചെയര്‍മാന്‍ ജോമോന്‍ വര്‍ക്കി, ജനറല്‍ കണ്‍വീനര്‍ അര്‍ച്ചന നിധീഷ്, ട്രഷറര്‍ മനോജിത്ത് കെ.എ. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി പിന്തുണ നല്‍കിയ ഷാര്‍ജ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ മുഴുവന്‍ അംഗങ്ങളുടെ പൂര്‍ണ സഹകരണത്തോടെ ആയിരുന്നു ക്യാമ്പ് ഷാര്‍ജയില്‍ നടന്നത്. ഇനിയും ഇതുപോലുള്ള വ്യത്യസ്തത നിറഞ്ഞ പരിപാടികള്‍ ഉണ്ടാകും എന്ന് സംഘാടകര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍