ലഹരി രാക്ഷസന് വധശിക്ഷ വിധിച്ച് വിദ്യാര്‍ത്ഥികള്‍
ലഹരി രാക്ഷസന് വധശിക്ഷ വിധിച്ചു കൊണ്ട് ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരെ ബോധവത്കരണ യജ്ഞവുമായി സെന്റ് മേരീസ് കോളജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ജനകീയ കോടതി ശ്രദ്ധേയമായി .വിദ്യാര്‍ത്ഥികള്‍ വിദ്യാലയ പരിസരത്തു നിന്നും കണ്ടെടുത്ത വിവിധയിനം പാന്‍മസാലകള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗശേഷം വലിച്ചെറിഞ്ഞ കവറുകള്‍ കൊണ്ടുണ്ടാക്കിയ ലഹരി രാക്ഷസനെ വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ജനകീയ കോടതിയില്‍ വച്ച് വിസ്തരിക്കുകയും കുറ്റക്കാരനായ രാക്ഷസനെ പ്രതീകാത്മകമായി തൂക്കിലേറ്റുകയും ചെയ്തു.ഇന്ന് സമൂഹത്തെ ഗ്രസിക്കുന്ന ഏറ്റവും വലിയ വിപത്തായലഹരിയെ എന്നന്നേക്കുമായി ഉപേക്ഷിക്കുന്നതിന് പരിപാടി പ്രചോദനമായി. സുല്‍ത്താന്‍ ബത്തേരി സബ് കോടതി സബ് ജഡ്ജ് ശ്രീമതി സുനിത കെ.പി. പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ ജോസ് കെ.ജി.നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ സ്മിത സി.വി. ,പി.മുഹമ്മദലി,പോള്‍ വര്‍ഗ്ഗീസ്, വിനു, ബ്രോജിന്‍ ലിയോ ജോസ്, ഷാനറ്റ് ട്രീസ ഷാജന് എന്നിവര്‍ നേതത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍