ജനസേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി ജനസേവന കേന്ദ്രങ്ങള്‍ സാധരണക്കാര്‍ക്ക് ഏറെ ഗുണകരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി. പുല്‍പ്പള്ളി ആരംഭിച്ച ജന സേവാ കേന്ദ്രത്തിന്റ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അവര്‍. വില്ലേജ് ഓഫീസ് മുതല്‍ മന്ത്രി ഓഫീസുകളില്‍ നിന്നു വരെ ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ ലൈനിലുടെ പൊതു ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദീ ലിപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്,മുള്ളന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്,വൈസ് പ്രസിഡന്റ്: കെ.ജെ.പോള്‍,മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,കെ.എല്‍.പൗലോസ്,ജില്ലാ പഞ്ചായത്തംഗങ്ങളായ വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍,ഒ.ആര് രഘു,മത്തായി ആതിര,വിജയന് കുടിലില്‍,സി.പി.കുര്യാക്കോസ്,എന്‍.യു ഉലഹന്നാന്,സി.പി.ജോയി, ടി.പി ശശി, പുഷ്കല രാമചന്ദ്രന്,സിന്ധു ബാബു,തോമസ് പാഴാക്കാല,സിജു തോട്ടത്തില്‍, പി.എന്‍ ശിവന്,ആര്.കെ നായര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍