യൂത്ത് കോണ്‍ഗ്രസ് ഡിഎംഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി; പ്രവര്‍ത്തകരും പോലീസും തമ്മില്‍ കയ്യാങ്കളി; ബാരിക്കേഡ് മറികടന്ന് ഡിഎംഒ ഓഫീസിന് റീത്ത് സമര്‍പ്പിച്ചു

മാനന്തവാടി: ആരോഗ്യമേഖലയെ ഐസിയുവിലാക്കിയ ആരോഗ്യ മന്ത്രി രാജിവെക്കുക, കേരളത്തിലെ ആരോഗ്യ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി കൊണ്ട് യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. രാവിലെ പതിനൊന്നരയോടുകൂടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മാനന്തവാടി മെഡിക്കല്‍ കോളേജ് പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളും ഉണ്ടാകുകയും പോലീസ് പ്രകോപനം സൃഷ്ടിച്ചെന്ന് പറഞ്ഞു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടകടന്ന് പോലീസ് വലയം ഭേദിച്ച് ഡി എം ഒ ഓഫീസിലേക്ക് പോയി റീത്ത് സമര്‍പ്പിച്ചു.
പ്രതിഷേധമാര്‍ച്ച് കെപിസിസി മെമ്പര്‍ കെ.ഇ.വിനയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അമല്‍ ജോയ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ അജ്മല്‍ വെള്ളമുണ്ട,അഡ്വ.ലയണല്‍ മാത്യു,ജിജോ പൊടിമറ്റത്തില്‍,നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട്,ബ്ലോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ ഭാരവാഹികളായ ഹര്‍ഷല്‍ കോന്നാടന്‍,ശ്രീജിത്ത് കുപ്പാടിത്തറ,നിത കേളു,മനാഫ് ഉപ്പി,ജിബിന്‍ മാമ്പള്ളി,ജിജി വര്‍ഗീസ്,ബിന്‍ഷാദ് കെ ബഷീര്‍,ജിനു കോളിയാടി,അനീഷ് മിനങ്ങാടി,ഡിന്റോ ജോസ്,ഷെക്കീര്‍ പുനത്തില്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി
ടമഷമ്യമി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍