OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആരോഗ്യകേന്ദ്രങ്ങള്‍ പരിഷ്‌കരിക്കും ഗ്രാമങ്ങളില്‍ ഇനി കുടുംബ ഡോക്ടര്‍: മന്ത്രി കെ.കെ.ശൈലജ 

  • S.Batheri
20 Nov 2017

സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കുമെന്നും ഗ്രാമങ്ങളിലെ ആതുരാലയങ്ങളിലെ ഡോക്ടര്‍മാര്‍ ഇനി മുതല്‍ കുടുംബഡോക്ടര്‍മാരായി പ്രവര്‍ത്തിക്കുമെന്നും ആരോഗ്യ- സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. നൂല്‍പ്പുഴയില്‍ ആര്‍ദ്രം പദ്ധതി പ്രകാരം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അവര്‍.വര്‍ദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങള്‍ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ ഗ്രാമീണാരോഗ്യ കേന്ദ്രങ്ങളില്‍ അനിവാര്യമാണ്. ഇതിനായി ആധുനിക സംവിധാനം ഏര്‍പ്പെടുത്തും. ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടലിലൂടെ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി  തടയാന്‍  സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് മിഷനുകളില്‍ ഒന്നായ ആര്‍ദ്രം ആരോഗ്യമേഖലയ്ക്ക് കരുത്തായി. പരിസ്ഥിതി സംരക്ഷണനത്തിന് മുതല്‍ക്കൂട്ടായ ഹരിത കേരള മിഷന്റെ മുന്നേറ്റവും ആരോഗ്യവകുപ്പിന് സഹായകരമാണ്. ആദിവാസി മേഖലകളിലുള്ള ആസ്പത്രികളില്‍ പ്രത്യേക പരിഗണന നല്‍കും. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം വൈകീട്ട് വരെയുണ്ടാകും. ഗ്രാമീണരുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ കരുതലോടെ ഇടപെടാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയണം. രോഗി , ഡോക്ടര്‍ ബന്ധം ഊഷ്മളമാകുന്നതോടെ കുടുംബ ഡോക്ടര്‍ സങ്കല്പ്പം യാഥാര്‍ത്ഥ്യമാകുന്നു.  ഇ ഹെല്‍ത്ത്  പദ്ധതി നൂല്‍പ്പുഴയ്ക്ക് കൂടുതല്‍ സഹായകരമാകും. പഞ്ചായത്തിന്റെ സഹകരണം ലഭ്യമായതോടെ സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്ത് സഹകരണത്തോടെയുള്ള ഈ ഹെല്‍ത്ത് കേന്ദ്രമായി  ഇത് മാറി. ടെലിമെഡിസിന്‍ സംവിധാനം കൂടി വരുന്നതോടെ  ആസ്പ്ത്രിയുടെ മുഖം മാറും. നാഷണല്‍ ഹെല്‍ത്ത്് മിഷന്‍ ഫണ്ട് ആയുഷ് ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവയെല്ലാം ഗ്രാമീണാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് ചാലകശക്തിയാകുമെന്നും മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. എം.എസ്.ഡി.പി പദ്ധതിയില്‍ നിര്‍മ്മിച്ച ഒ.പി കെട്ടിടവും ഇ ഹെല്‍ത്ത് സ്വിച്ച് ഓണ്‍ കര്‍മ്മവും നവീകരിച്ച ലാബും മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ ട്രൈബല്‍ ഹോം തറക്കല്ലിടല്‍ കര്‍മ്മവും നിര്‍വ്വഹിച്ചു.  

 

ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് ടി.ഉഷാകുമാരി,  സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ലതാശശി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍.സരിത, ആര്‍.സി.എച്ച് പ്രോഗ്രാം മാനേജര്‍ ഡോ.നീത വിജയന്‍, സബ് കളക്ടര്‍ ഉമേഷ് എന്‍.എസ്. കേശവന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജിതേഷ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ബി.അഭിലാഷ്, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാര്‍, ഡോ. വി.പി. ദാഹര്‍ മുഹമ്മദ്  തുടങ്ങിയവര്‍ സംസാരിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പയ്യമ്പള്ളിയില്‍ സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല
  • മുക്കുപണ്ടം പണയം തട്ടിപ്പ്: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
  • നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം: കുമ്മനം രാജശേഖരന്‍
  • അന്യസംസ്ഥാനങ്ങളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാക്കി ജ്യോതി പദ്ധതി
  • നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്‍:വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും
  • ഷെല്‍ട്ടര്‍ ഹോമിന് മന്ത്രി ടി സിദ്ദീഖ് നാളെ തറക്കല്ലിടും
  • മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈദ്യുതി മുടങ്ങിയാല്‍ ആധാര രജിസ്‌ട്രേഷനും മുടങ്ങുന്നു; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
  • കര്‍ണ്ണാടക വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
  • സംസ്ഥാനത്ത് തിങ്കളാഴ്ച അവധി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show