ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തി
പുല്‍പ്പളളി പഴശ്ശിരാജാ കോളേജിലെ മാസ്സ് കമ്മ്യൂണിക്കേഷന്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ക്യാപ്ചേഴ്സ് 17 ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എ.ഒ. റോയ് ക്യാപ്ചേഴ്സ് 17 ന്റെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. സാമൂഹികപ്രാധാന്യമുളള പതിനാലോളം ഹ്രസ്വ ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. ബര്‍സാര്‍ ഫാ.ജോര്‍ജ് ആലുംമൂട്ടില്‍ അദ്ധ്യക്ഷനായിരുന്നു. കോളേജ് സ്വാശ്രയവിഭാഗം ഡയറക്ടര്‍ പ്രൊഫസര്‍ താരാ ഫിലിപ്പ്, മാധ്യമവിഭാഗം മേധാവി അലീഷ്യ ജോസ്, ജിബിന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ ഡെനി തോമസ്, സുമന് ഫിലിപ്പ് വില്ലോത്ത്, നീതു ഫ്രാന്‍സിസ്, വിദ്യാര്‍ത്ഥികളായ അരുണ്‍, വിപിന്‍, ഗുല്‍ഷന്‍, നിജയ്, സജില്‍, ഹാരിഫ്, വിഷ്ണു, അഭിനന്ദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍