ചികിത്സാ ധനസഹായത്തിനായി ഓട്ടോ െ്രെഡവര്‍മാരുടെ ഒരു ദിനം.!
മാനന്തവാടി:വള്ളിയൂര്‍ക്കാവ് സ്വദേശിയായ ബിജുവിന്റെ ചികിത്സ ധനസഹായ സമാഹരണത്തിനായി ഒരു ദിവസത്തെ വരുമാനം മാറ്റി വെച്ചിരിക്കുകയാണ് മാനന്തവാടി വള്ളിയൂര്‍ക്കാവിലെ ഒരു കൂട്ടം ഓട്ടോ െ്രെഡവര്‍മാര്‍. ഇരു വൃക്കകള്‍ക്കും രോഗം ബാധിച്ച ബിജുവിനെ തങ്ങളാല്‍ കഴിയുംവിധം സാമ്പത്തികമായി സഹായിക്കുന്നതിനായാണ് ഓട്ടോ സഹോദരന്മാര് തങ്ങളുടെ ഇന്നത്തെ കൂലി മാറ്റി വെച്ചിരിക്കുന്നത്.വള്ളിയൂര്‍ക്കാവിലെ ഓട്ടോ െ്രെഡവര്‍മാര്‍ നിഖില്‍, ടി എ റോയ് , വെള്ളന്, ബിജു, ശശി, സജി, ഡൊമിനിക്ക്, ബാബു, കെ സി സജി , അബൂബക്കര്‍ ,നിബിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍