സി.പി.എമ്മും ബിജെപിയും തമ്മിലുള്ള അകലം നേര്‍ത്തുവരുന്നു: പാറക്കല്‍ അബ്ദുല്ല എം.എല്‍.എ
നിരവില്‍പ്പുഴ: സമീപകാല നിലപാടുകള്‍ പരിശോധിച്ചാല്‍ സി.പി.എമ്മും ബിജെപിയും തമ്മിലുള്ള അകലം നേര്‍ത്തു വരുന്നതായി കാണാമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ . നിരവില്‍പ്പുഴ ശാഖാ ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് നിലപാടുകളുടെ കാര്യത്തില്‍ കേന്ദ്രത്തിലെ ഭരണത്തോട് മത്സരിക്കുന്ന തരത്തിലാണ് ഇടതു സര്‍ക്കാരിന്റെ പോക്കെന്നും അദ്ദേഹം പറഞ്ഞു. മണ്ടോക്കര യൂസഫ് അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായീല്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി പി.കെ അസ്മത്ത്, ഹരിത ജില്ലാ സെക്രെട്ടറി അനഘ നരിക്കുനി, നാസര്‍ തരുവണ തുടങ്ങിയവര്‍ പ്രസംഗിച്ചു. പടയന്‍ അബ്ദുല്ല, കെ.എം അബ്ദുല്ല, പി.എ മൊയ്തുട്ടി, കേളോത്ത് ആവ, റബീഹ്.ഇ, ഷംസീര്‍ മുക്രി, റിഷാദ് വള്ളി, സാബിത്ത്, റംല ജമാല്‍, മൈമൂന തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ശക്തി പ്രകടത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ആറങ്ങാടന്‍ ആലിക്കുട്ടി സ്വാഗതവും തൊടുവ ആവ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍