സാമൂഹിക പ്രതിബദ്ധതയുള്ള യുവജന പ്രസ്ഥാനം യൂത്ത് കോണ്‍ഗ്രസ് മാത്രം:അഡ്വ. ആര് രാജേഷ് കുമാര്‍
സാമൂഹിക പ്രതിബദ്ധതയുള്ള യുവജന സംഘടനാ യൂത്ത് കോണ്‍ഗ്രസ് മാത്രമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ആര് രാജേഷ്കുമാര്‍. യുവാക്കളുടെ വിഷയങ്ങളിലും സാധാരണക്കാരന്റെ പൊതു വിഷയങ്ങളിലും സമൂഹത്തോട് പ്രതിബദ്ധതയുളള ഒരേയൊരു യുവജന സംഘടനാ യൂത്ത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം.പുല്‍പ്പള്ളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ,പുല്പള്ളി സര്‍ക്കാര്‍ ആശുപത്രിയോട് ചേര്‍ന്ന് നിര്‍മ്മിച്ച വിശ്രമ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര് രാജേഷ് കുമാര്‍.മണ്ഡലം പ്രസിഡന്റ് സിജു തോട്ടത്തില്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി എന്‍.യു ഉലഹന്നാന് ,ലിജോ ജോര്‍ജ്, പ്രമോദ് or, ജോമറ്റ് വാദ്യത് ,മനോജ് വീരാടി, ഷിബു കൃഷ്ണ,വിപീഷ് രാജ് ,ഷമീര്‍, സിജു മാളിയേക്കല്‍, രതീഷ് പുനത്തില്‍ ,നൗഷാദ് ,ജെയ്സണ്‍ ,എബി ,ഷണ്മുഖന് ,രജു തോണിച്ചടവ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍