കൊടുംകുറ്റവാളികള്‍ പിടിയിലായ സംഭവം: സംഘം തന്ത്രങ്ങള്‍ മെനഞ്ഞത് വൈത്തിരി ജയിലില്‍ വെച്ച്

കൊലപാതക കേസുകള്‍ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ മൂവരും വൈത്തിരി ജയിലില്‍ വെച്ചാണ് സൗഹൃദത്തിലാവുന്നത്. 2015 ല്‍ നടന്ന ഷിജില്‍ കുമാര്‍ കൊലക്കേസില്‍ പ്രതിയാണ് പിടിയിലായ ഷാനവാസ്, 2015 ല്‍ നടന്ന പനമരം മൂസക്കൊലകേസിലെ പ്രതിയാണ് അബൂബക്കര്‍. ചെത്ത് തൊഴിലാളിയായ വിജേഷ് പാലക്കാട് വാളയാറില്‍ കൂലിതര്‍ക്കത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഉണ്ണികൃഷ്ണനെ കുത്തി കൊലപ്പെടുത്തിയ കേസിലെയും പുല്‍പ്പള്ളിയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലേയും പ്രതിയാണ് . ജില്ലയിലെ വിവധയിടങ്ങളിലായി നിരവധി ചന്ദന മോഷണ കേസിലും, പള്ളികള്‍, ക്ഷേത്രങ്ങള്‍, സ്‌കൂള്‍ എന്നിവ കേന്ദ്രീകരിച്ചും മൂവരും ചേര്‍ന്ന് മോഷണം നടത്തിയിട്ടുണ്ട്. നീര്‍വാരം, ചുണ്ടേല്‍, പനമരം എന്നിവിടങ്ങളിലായി 3 ചന്ദനമരങ്ങളും, സുല്‍ത്താന്‍ ബത്തേരി കുപ്പാടി വില്ലേജ് ഓഫീസിന് സമീപത്ത് നിന്നും ഒരു ചന്ദന മരവും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. കൂടാതെ പേര്യ വരയാല്‍ ഭഗവതി ക്ഷേത്രത്തിലും ചുണ്ടേല്‍ ആര്‍ സി സ്‌കൂള്‍ ഓഫീസിലും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. ചുണ്ടേല്‍ ആര്‍ സി പള്ളിയിലെ ഭണ്ഡാരം പൊളിച്ചു കവര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതെല്ലാം കഴിഞ്ഞ ആറുമാസത്തിനുള്ളിലാണ് ചെയ്തത്.
മൂവരും സൗഹൃദത്തില്‍ ആവുന്നത് വൈത്തിരി ജയിലില്‍ വെച്ചാണ്. പാലക്കാട് വാളയാര്‍ ഉണ്ണികൃഷ്ണന്‍ കൊലക്കേസില്‍ പ്രതിയായ വിജീഷ് അവിടെ നിന്നും പൊലിസിനെ വെട്ടിച്ച് വയനാട്ടിലേക്ക് കടക്കുകയായിരുന്നു. പുല്‍പ്പള്ളിയില്‍ താമസമാക്കിയ വിജേഷ് പതിനേഴു വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പോക്സോ കേസിലാണ് ജില്ലയില്‍ നിന്നും അറസ്റ്റിലായി വൈത്തിരി ജയിലില്‍ എത്തുന്നത്. ഷിജില്‍ കുമാര്‍ കൊലക്കേസില്‍ ഷാനവാസിന് 7 വര്‍ഷം തടവും 50000 രൂപ പിഴയും വിധിച്ചതാണ്. തമിഴ്നാട് സ്വദേശി ആശൈക്കണ്ണനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടിക്കാന്‍ സാധിച്ച പൊലിസിന് ഒരു നേട്ടവും കൂടിയാണിത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍