പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ്: പഴശ്ശിരാജാ അവാര്‍ഡ് രമേശ് എഴുത്തച്ഛന്
പുല്‍പ്പള്ളി:2017-18 വര്‍ഷത്തെ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് ആറാമത് പഴശ്ശിരാജാ അവാര്‍ഡ് മലയാള മനോരമ ജില്ലാ ലേഖകന്‍ രമേശ് എഴുത്തച്ഛന് നല്കുവാന് തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വയനാടിന്റെ മാധ്യമ സാംസ്ക്കാരിക സാമൂഹിക മേഖലകളില്‍ ഇദ്ദേഹം നടത്തിയ മാധ്യമ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് അവാര്‍ഡ്.നവംബര്‍ 27 ന് രാവിലെ 10 മണിക്ക് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ജോസഫ് മാര്‍ തോമസ് പിതാവ് അവാര്‍ഡ് വിതരണം ചെയ്യും.വാര്‍ത്താ സമ്മേളനത്തില്‍ ഡോ.കെ.പി സാജു,റവ.ഫാ.ടോണി കോഴിമണ്ണില്‍,ഡോ.എ.ഒ റോയി എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍