അപ്പപ്പാറ വില്ലേജ് ഓഫീസ് മുന്നില്‍ സിപിഐഎം പ്രതിഷേധ സമരം നടത്തി

അപ്പപ്പാറ: അപ്പപ്പാറ വില്ലേജ് ഓഫീസ് മുന്നില്‍ സിപിഐഎം തിരുനെല്ലി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആകൊല്ലിക്കുന്ന്, അരണപ്പാറ പ്രദേശങ്ങളിലും തിരുനെല്ലി വില്ലേജിന്റെ മറ്റു പ്രദേശങ്ങളിലും ഒറ്റപ്പെട്ട കൈവശകാര്‍ക്ക് പട്ടയം ലഭിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനോ മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനോ തയ്യാറാവാത്ത വില്ലേജ്, താലൂക്ക് അധികാരികള്‍ക്ക് എതിരെയാണ് അപ്പപ്പാറ വില്ലേജ് ഓഫിസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമരം സിപിഐഎം മാനന്തവാടി ഏരിയ കമ്മറ്റി മെമ്പറും കെഎസ്‌കെടിയു ജില്ലാ കമ്മിറ്റിയംഗവുമായ പി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സിപിഐഎം തിരുനെല്ലി ലോക്കല്‍ സെക്രട്ടറി ടി.കെ സുരേഷ്, കെ ടി ഗോപിനാഥന്‍, പി എന്‍ ഹരിന്ദ്രന്‍ , സി.ആര്‍.ഷീല, വിജീഷ്
വെങ്കിട ദാസ്,നിഷ, സുജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍