കുടിയിറക്ക് ഭിഷണി; ആശങ്ക അകറ്റണം: ആം ആദ്മി പാര്‍ട്ടി
പെരിക്കല്ലൂര്‍: പെരിക്കല്ലൂര്‍ പ്രദേശത്ത് വര്‍ഷങ്ങളായി പട്ടയം ഉള്ളതും നികുതി അടയ്ക്കുന്നതുമായ പ്രദേശത്ത് നിന്ന് ഒഴിവാകണം എന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് ലഭിച്ചതിനാല്‍ പ്രദേശവാസികള്‍ ആശങ്കയില്‍ ആണ്. കര്‍ണ്ണാടക സ്വദേശിയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.പ്രദേശവാസികളുടെ ആശങ്ക അകറ്റാന്‍ നിയമപരമായും സര്‍ക്കാര്‍ തലത്തിലും അടിയന്തര നടപടികള്‍ സ്വീകരിക്കണം എന്ന് ആം ആദ്മി പാര്‍ട്ടി മുള്ളന്‍കൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ കാര്യത്തില്‍ നിയമ നടപടികള്‍ ഏകോപിക്കുന്നതിന് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കുടിയിറക്ക് തടയാന്‍ പ്രദേശവാസികളുടെ കൂടെ ആം ആദ്മി പാര്‍ട്ടിയും ഉണ്ടാകും എന്ന് കമ്മിറ്റി ഉറപ്പ് നല്‍കി.
യോഗം ആം ആദ്മി ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലില്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി കമ്മിറ്റി പ്രസിഡന്റ് കെ.സി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സജി പനച്ചകത്തില്‍, നോബി പള്ളിത്തറ , ആന്റണി പൂത്തോട്ടയില്‍,ഷാജി വണ്ടന്നൂര്‍, ഉലഹന്നാന്‍ മേമാട്ട്, ബെന്നി കെ.ജി, സാബു അബ്രാഹം ഷിനോജ് കാനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
