OPEN NEWSER

Sunday 22. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഉള്‍വനത്തിലെ മണ്ണിടിച്ചില്‍ ആശങ്കപ്പെടാനില്ല: വയനാട് ജില്ലാ കളക്ടര്‍

  • Kalpetta
09 Jun 2025

വെള്ളരിമല: വൈത്തിരി താലൂക്കിലെ വെള്ളരിമല മലവാരം ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു.  മേയ് 30 ന് വൈകീട്ട് 3.30 നാണ് നിലമ്പൂര്‍ കോവിലകം വെസ്റ്റഡ് ഫോറസ്റ്റ് ഉള്‍പ്പെടുന്ന വെള്ളരിമല മലവാരം ഭാഗത്ത് വ്യക്തതയില്ലാത്ത രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായ വിവരം വില്ലേജ് ഓഫീസര്‍ മുഖാന്തിരം ജില്ലാ അടിയന്തര കാര്യ നിര്‍വ്വഹണ  വിഭാഗത്തില്‍ ലഭിക്കുന്നത്. അന്നേദിവസം തന്നെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി  ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ്. മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രത്തില്‍ നിന്നും ഏറെ അകലെയാണെന്നും ജനങ്ങളെ ബാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി. യോഗ നിര്‍ദേശ പ്രകാരം മേയ് 31 ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോര്‍ കമ്മിറ്റി അംഗങ്ങളും മുണ്ടക്കെ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘവും സ്ഥലം സന്ദര്‍ശിക്കാന്‍ അവിടേക്ക് പുറപ്പെട്ടു. മണ്ണിടിച്ചിലിന്റെ രണ്ടര കിലോമീറ്റര്‍ അടുത്തുവരെ എത്തിയ സംഘം മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് വിലയിരുത്തി.   അരണപ്പുഴ വഴി ചാലിയാറിലേക്കുള്ള ഒഴുകുന്ന കൈവഴിയാണ് ഈ മലയോരത്ത് നിന്നും ഉത്ഭവിക്കുന്നത്

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഉന്നത വിദ്യാഭ്യാസം : റൂസ ഗവ.മോഡല്‍ ഡിഗ്രി കോളെജില്‍ അഞ്ച് വിഷയങ്ങള്‍ക്ക് അംഗീകാരം
  • പോക്‌സോ കേസിലെ പ്രതിക്ക് 14 വര്‍ഷം തടവും 30000 രൂപ പിഴയും
  • പോക്‌സോ കേസിലെ പ്രതിക്ക് 14 വര്‍ഷം തടവും 30000 രൂപ പിഴയും
  • ധനസഹായം ലഭിച്ചവര്‍ ദുരന്ത പ്രദേശത്തെ സ്വന്തം വീടുകളില്‍ താമസിക്കാന്‍ പാടില്ല
  • വയനാട് തുരങ്ക പാത ഉപേക്ഷിച്ച് ആശുപത്രികള്‍ പണിയണം: പോരാട്ടം
  • കാവ് ക്ലിക്ക്‌സ്: ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു
  • വയനാട് പുനരധിവാസ ടൗണ്‍ഷിപ്പ്: വീട് തെരഞ്ഞെടുക്കാത്ത 104 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു; ആകെ വിതരണം ചെയ്തത് 16. 05 കോടി
  • ഗോത്രമേഖലയിലെ വനിതകളുടെ ശാക്തീകരണം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ. ആര്‍ കേളു; എസ്‌സിഎസ് ടി കോര്‍പ്പറേഷന്‍ സബ് ഓഫീസ് മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്തു
  • കൂടെയുണ്ട് കരുത്തേകാന്‍ പദ്ധതി; വയനാട് ജില്ലാ തല ഉദ്ഘാടനം മന്ത്രി ഒ.ആര്‍. കേളു നിര്‍വ്വഹിച്ചു
  • വിദ്യാര്‍ത്ഥികള്‍ വായനശീലം വളര്‍ത്തിയെടുക്കണം: വയനാട് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show