സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു.
പുല്‍പ്പളളി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ ടീം കേരള ബ്ലാസ്റ്റേഴ്സ് ടീമിന് പിന്തുണയര്‍പ്പിച്ചുകൊണ്ട് പുല്‍പ്പളളി പഴശ്ശിരാജാ കോളേജിലെ ഫുട്ബോള്‍ ടീമും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ടീമും തമ്മില്‍ സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ.ഒ. റോയ് കളിക്കാരെ പരിചയപ്പെട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്ട്ടമെന്റെും മാസ്സ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റെും സംയുക്തമായി മത്സരം നടത്തിയത്. പരിപാടിക്ക് ഡെനി തോമസ്, ജിബിന്‍ വര്‍ഗ്ഗീസ്, സുമന് ഫിലിപ്പ് വില്ലോത്ത്, ടോണി തോമസ് പൊടിമറ്റം, ജോയല്‍ പി. ആന്റു എന്നിവര്‍ നേതൃത്വം നല്കി. മത്സരത്തില്‍ കോളേജ് ടീം 1-0ന് വിജയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍