കൊല്ലപ്പെട്ടത് ആശൈകണ്ണന്‍ തന്നെ..!

ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിയുന്നു; മകനും സുഹൃത്തും കസ്റ്റഡിയിലെന്ന് സൂചന; ഒദ്യോഗിക സ്ഥിരീകരണം നല്‍കാതെ പോലീസ്
തോണിച്ചാല്‍ പയിങ്ങാട്ടിരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് സ്വദേശി ആശൈ കണ്ണന്റേതാണെന്ന് വ്യക്തമായി. ഇയ്യാളെ കൊന്നുകുഴിച്ചുമൂടിയതാണെന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു മകനെയും സുഹൃത്തിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായി സൂചന. മദ്യലഹരിയിലെത്തുന്ന പിതാവിന്റെ ക്രൂരതസഹിക്കവയ്യാതെയാണ് കൃത്യമെന്ന് നിഗമനം. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍.
എടവക പയിങ്ങാട്ടിരിയിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ മുറിക്കുള്ളില്‍ കുഴിച്ചിട്ട നിലയില്‍കണ്ടെത്തിയ മൃതദേഹം തമിഴിനാട് ഉസ്ലാംപെട്ടി സ്വദേശിയും പരമതേവരുടെ മകനുമായ ആശൈ കണ്ണന്റേതെന്ന് (48) തിരിച്ചറിഞ്ഞു. മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ ഷാജുവിന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയിനു ശേഷം ആശൈ കണ്ണന്റെ ഭാര്യ മണി മേഖലൈയും മകന്‍ ജയപാണ്ടിയും (വിഷ്ണു) വും ചേര്‍ന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ധരിച്ച വസ്ത്രങ്ങളും, ശരീരത്തിലെ മറ്റടയാളങ്ങളും നോക്കിയാണ് ഇവര്‍ മൃതശീരം തിരിച്ചറിഞ്ഞതായി മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യമുമ്പാകെ വെളിപ്പെടുത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസോ പ്രൊഫസര്‍ ഡോ. സുജിത്ത് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമികപരിശോധന നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
സംഭവവുമായി ബന്ധപ്പെട്ട് ആശൈ കണ്ണന്റെ മകനും സുഹൃത്തും പോലീസ് കസ്റ്റഡിയിലുള്ളതായാണ് സൂചന. എന്നാല്‍ അന്വേഷണണത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. മദ്യലഹരിയില്‍ വീട്ടിലെത്താറാറുള്ള ആശൈ കണ്ണന്‍ ഭാര്യയെ മര്‍ദിക്കുന്നതും വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതും പതിവായിരുന്നു. ഇക്കാരണം കൊണ്ട് മുമ്പ് പലതവണ അച്ഛനും മക്കളും തമ്മില്‍് സംഘര്‍ഷങ്ങളുണ്ടായിട്ടുള്ളതായി നാട്ടുകാര്‍ വെളിപ്പെടുത്തി. മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ട് പോകുന്നുണ്ട്. നാളെ ഉച്ചയോടെ സംഭവത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം.
Also Read:


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍