ക്യാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
പുല്‍പ്പളളി പഴശ്ശിരാജാ കോളേജിലെ നാഷ്ണല്‍ സര്‍വീസ് സ്കീം, വയനാട് ജില്ലാ ആരോഗ്യകേന്ദ്രവുമായി സഹകരിച്ച് എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ക്കായി ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എ.ഒ.റോയ് അദ്ധ്യക്ഷത വഹിച്ച പരിപാടി ഡോ.അബ്ദുള്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് കെ. നേതൃത്വം നല്കിയ ക്ലാസ്സില്‍ വയനാട്ടില്‍ വര്‍ധിച്ചുവരുന്ന ക്യാന്സറിനെക്കുറിച്ചും അതിനെ നേരിടേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും പ്രതിപാദിച്ചു. ജീവിതശൈലിയില്‍ വരുന്ന മാറ്റങ്ങളും ലഹരി വസ്തുക്കളുടെ അമിത ഉപയോഗവുമാണ് ഇതിനു പ്രധാന കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ ഫിലോമിന കെ.ജെ., ആര്യോഗ്യ വകുപ്പ് മാസ്സ് മീഡിയ കണ്‍വീനര്‍ കെ.ഇബ്രാഹിം, ജ്യോതിഷ് ജോസഫ്, നന്ദു മനോജ്, മാജിയ സി.എ. എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍