വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു
മീനങ്ങാടി:നവംബര്‍ 14,15 തീയതികളിലായി മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടന്ന വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേള സമാപിച്ചു.സാമൂഹ്യശാസ്ത്രമേളയിലും,ഗണിതശാസ്ത്രമേളയിലും,ഐ ടി മേളയിലും മാനന്തവാടി ഉപജില്ലയും,ശാസ്ത്രമേളയിലും, പ്രവൃത്തിപരിചയമേളയിലും ബത്തേരി ഉപജില്ലയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.സമാപന സമ്മേളനം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ സി.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.സാമൂഹ്യശാസ്ത്രമേളയില് മാനന്തവാടി ഉപജില്ല 274 പോയിന്റോടെ ഒന്നാംസ്ഥാനത്തെത്തി. 255 പോയിന്റുമായി വൈത്തിരി രണ്ടാമതും, 236 പോയിന്റുമായി ബത്തേരി മൂന്നാംസ്ഥാനത്തുമെത്തി. ശാസ്ത്രമേളയില്‍ ബത്തേരി ഉപജില്ല 235 പോയിന്റോടെ ഒന്നാമതെത്തിയപ്പോള്‍ 193 പോയിന്റുമായി വൈത്തിരി രണ്ടാംസ്ഥാനവും, 191 പോയിന്റോടെ മാനന്തവാടി മൂന്നാംസ്ഥാനവും നേടി. ഗണിതശാസ്ത്രമേളയില് 400 പോയിന്റുമായി മാനന്തവാടി ഉപജില്ലയാണ് ജേതാക്കളായത്. 369 പോയിന്റുമായി ബത്തേരിയും 345 പോയിന്റോടെ വൈത്തിരിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. പ്രവൃത്തിപരിചയമേളയില്‍ 55653 പോയിന്റോടെ ബത്തേരിയാണ് ഒന്നാമതെത്തിയത്. 51454 പോയിന്റോടെ മാനന്തവാടി രണ്ടാമതും, 49405 പോയിന്റുമായി വൈത്തിരി ഉപജില്ല മൂന്നാമതുമെത്തി. ഐ ടി മേളയില്‍ 159 പോയിന്റോടെ മാനന്തവാടിയാണ് ജേതാക്കളായത്. 124 പോയിന്റോടെ വൈത്തിരി രണ്ടാംസ്ഥാനവും, 111 പോയിന്റോടെ ബത്തേരി മൂന്നാം സ്ഥാനത്തുമെത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍