ബത്തേരിയിലും സ്ത്രീ സൗഹൃദ ഓട്ടോറിക്ഷ പദ്ധതിക്ക് തുടക്കമായി
ജില്ലയിലെ പ്രധാന നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ക്ക് തുണയാകുന്ന വിധത്തില്‍ ജില്ലാ പോലീസ് ആസൂത്രണം ചെയ്ത സ്ത്രീ സൗഹൃദ ഓട്ടോറിക്ഷ പദ്ധതിക്ക് ബത്തേരി നഗരത്തിലും തുടക്കമായി. പദ്ധതിയുടെ ഉത്ഘാടനം ബത്തേരി മുനിസിപ്പല്‍ ചെയര്മാന് സി കെ സഹദേവന് നിര്‍വഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടം കല്‍പ്പറ്റയില്‍ കഴിഞ്ഞയാഴ്ച തുടക്കം കുറിച്ചിരുന്നു.പ്രസ്തുത ചടങ്ങില്‍ വെച്ച് സ്തുത്യര്‍ഹ സേവനം നടത്തിയ ഓട്ടോ ഡ്രൈവര്‍മാരെയും വനിതാ ഓട്ടോ ്രൈഡവര്‍മാരെയും, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരേയും മറ്റും ആദരിച്ചു. ജില്ലാ പോലിസ് മേധാവി ഡോ. അരുള്‍ ആര്‍ബി കൃഷ്ണ ഐപിഎസ് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി മുഹമ്മദ് ഷാഫി, ബത്തേരി മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ റോമി വര്‍ഗീസ്, വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ ഉഷാ കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍