നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മുറിക്കുള്ളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍;തോണിച്ചാല്‍ പയിങ്ങാട്ടിരിയിലാണ് സംഭവം

മാനന്തവാടി:നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന ബാലുശ്ശേരി സ്വദേശിയുടെ വീട്ടിനുളളിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുറിക്കുള്ളിലെ തറയില്‍ മണ്ണിളകി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹത്തിന്റെ ഒരുഭാഗം കണ്ടെത്തിയത്. മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ.മണി സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. നാളെ രാവിലെ ആര്‍.ഡി.ഒ.യുടെ മേല്‍നോട്ടത്തില്‍ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് സംഘം മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തും.സ്വകാര്യ വ്യക്തി നിര്‍മ്മിക്കുന്ന വീടിന്റെ അടിത്തട്ടിലെ മുറിയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നുച്ചയോടെയാണ് സംഭവം പുറത്തറിയുന്നത് .മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മണ്ണിന്റെ ഇളക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ പണികാരും കരാറുകാരനും വീട്ടുടമസ്ഥനും പോലീസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി മണ്ണ് നീക്കിയപ്പോഴാണ് മൂടികെട്ടിയ നിലയില്‍ മൃതുദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരുഭാഗംമാത്രമാണ് പുറത്ത് ദൃശ്യമായിട്ടുള്ളൂ. അതുകൊണ്ടുതന്നെ പുരുഷന്റേതാണോ സ്ത്രീയുടേതാണോ മൃതദേഹമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുകയില്ലെന്ന് പോലീസ് അറിയിച്ചു. ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ മൃതദേഹം പുരുഷന്റേതാണെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.
സംഭവമറിഞ്ഞ് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, വൈസ് പ്രസിഡന്റ് നജ്മുദീന്‍ മുടമ്പത്ത് എന്നിവരും ജനപ്രതിനിധികളും നാട്ടുകാരും സ്ഥലതെത്തി. നാളെ രാവിലെ ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക്ക് വിദഗ്ദരെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍