വ്യക്തിത്വവികസന സെമിനാര്‍ സംഘടിപ്പിച്ചു.
പുല്‍പ്പളളി : പഴശ്ശിരാജാ കോളേജിലെ മാസ്സ് കമ്മ്യൂണിക്കേഷന്‍, കൊമേഴ്സ് വിഭാഗങ്ങള്‍ സംയുക്തമായി ഒന്നാംവര്‍ഷ പിജി, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വവികസന സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എ.ഒ. റോയ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷ്ണല്‍ ട്രെയ്നര്‍ ഡോ. സഞ്ജു ടി. കുര്യന്, ലാംഗ്വേജ് ട്രെയ്നര്‍ ഡോ. വില്‍സണ്‍ പുല്‍പ്പളളി എന്നിവര്‍ നേതൃത്വം നല്കിയ ക്ലാസ്സില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പുതിയ തലമുറയെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളെക്കുറിച്ച് ക്ലാസ്സില്‍ ചര്‍ച്ച ചെയ്തു. കോളേജ് ബര്‍സാര്‍ ജോര്‍ജ്ജ് ആലുംമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാശ്രയവിഭാഗം ഡയറക്ടര്‍ പ്രൊഫസര്‍ താരാ ഫിലിപ്പ്, മാധ്യമവിഭാഗം മേധാവി അലീഷ്യ ജോബിന്, കൊമേഴ്സ് വിഭാഗം മേധാവി നിതീഷ് കെ.ടി., ബി.ബി.എ. വിഭാഗം മേധാവി സുസ്മിന്‍ ജെയിംസ് എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ ഡെനി തോമസ്, ജിബിന്‍ വര്‍ഗ്ഗീസ്, സുമന് ഫിലിപ്പ് വില്ലോത്ത്, നീത ഫ്രാന്‍സിസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍