തലയ്ക്കല്‍ ചന്തു സ്മൃതിദിനാചരണം നടത്തി
പനമരം: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി മരണം വരിച്ച തലയ്ക്കല്‍ ചന്തുവിന്റെ ഇരുന്നൂറ്റിപന്ത്രണ്ടാം സ്മൃതിദിനാചരണം കുറിച്യ സമുദായ സംരക്ഷണ സമിതി വിപുലമായ പരിപാടികളോടെ നടത്തി. രാവിലെ എട്ട് മണിക്ക് കുഞ്ഞോം കാര്‍ക്കോട്ടില്‍ തറവാട്,വാളാട് എടത്തന തറവാട് എന്നിവിടങ്ങളില്‍ നിന്നുള്ള ബൈക്ക് റാലി പനമരം തലയ്ക്കല്‍ ചന്തു സ്മൃതി മണ്ഡപത്തില്‍ സമാപിച്ചു. തുടര്‍ന്ന് പുഷ്പ്പാര്‍ച്ചനയും ഉണ്ടായി.അനുസ്മരണ യോഗം കുറിച്യ സമുദായ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അച്ചപ്പന്‍ പെരിഞ്ചോല ഉദ്ഘാടനം ചെയ്തു.വിജയന് ചെന്നമ്പാടി അധ്യക്ഷത വഹിച്ചു. എ.കെ.ബാലകൃഷ്ണന്,വി.ആര്.ബാലന്, ചന്തു കുണ്ടാല, കേളു മട്ടിലയം, വി.കേളപ്പന്, എം.സിനോയ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍