ഹോമിയോപ്പതി വകുപ്പ്: ലോക പ്രമേഹദിനാചരണം നടത്തി
ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രമേഹരോഗ നിര്‍ണ്ണയവും ചികിത്സയും ബോധവല്കരണ സെമിനാറും നൂല്‍പ്പുഴ പഞ്ചായത്തിന്റെയും, നൂല്‍പ്പുഴ ആയുഷ് ഡിസ്പന്‍സറിയുടേയും നേതൃത്വത്തില്‍ കല്ലൂര്‍ സാംസ്കാരിക നിലയത്തില്‍ നടത്തി. സെമിനാറും മെഡിക്കല്‍ ക്യാമ്പും നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ. ബാലന് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല മാത്യു, മെമ്പര്‍മാരായ നിര്‍മ്മലാ ഷാജി, ഫൈസല്‍,പുഷ്പാ ഭാസ്കര്‍ എന്നിവര്‍ സംസാരിച്ചു. ആയുഷ്മാന്‍ഭവ: പ്രൊജക്ട് ഓഫീസര്‍ ഡോ. എം. പ്രേമചന്ദ്രന്, ഡോ. ബീനാ ജോസ്, ഡോ. ബഹ്ജാ ജാനു എന്നിവര്‍ ക്ലാസ്സെടുത്തു. ഡോ. കെ.ജി. രഞ്ജിത്ത് സ്വാഗതവും, ഡോ. എ.പി. അല്‍സ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇരുന്നൂറിലധികം പേരുടെ ഷുഗര്‍ പരിശോധന നടത്തി ചികിത്സ നിശ്ചയിച്ചു.
അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രമേഹദിനാചരണം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ബിന്ദു രാജന് ഉദ്ഘാടനം ചെയ്തു. ഡോ. അരുണ്കൃഷ്ണന്, ഡോ സുബി എന്നിവര്‍ ക്ലാസ്സെടുത്തു. അഞ്ചുകുന്ന് ആശുപത്രി ഹാളില്‍ ആയുഷ്മാന്‍ ഭവ: പദ്ധതിയുടെ ആഭിമുഖ്യത്തില്‍ പ്രമേഹരോഗികള്‍ക്കായി 15 ദിവസം നീണ്ടു നില്ക്കുന്ന യോഗ പരിശീലനം ആരംഭിച്ചു. ഫോണ്‍ 9746139042
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍