ജഡ്ജിമാര്‍ ആദിവസി സാക്ഷരതാ ക്ലാസ് സന്ദര്‍ശിച്ചു
ജില്ലയിലെ ആദിവാസി കോളനികളില്‍ നടക്കുന്ന സാക്ഷരതാ ക്ലാസുകള്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഡോ. വി.വിജയകുമാറും സബ് ജഡ്ജി എ.മനോജും സന്ദര്‍ശിച്ചു. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ കണ്ടാണംക്കുന്ന് കോളനിയും നെന്മേനി ഗ്രാമ പഞ്ചായത്തിലെ കൊന്നംപറ്റ കളപ്പുര കോളനിയുമാണ് ഇവര്‍ സന്ദര്‍ശിച്ചത്. മുതിര്‍ന്ന സാക്ഷരതാ പഠിതാക്കളായ മാതിയമ്മ(85) കറുത്തമ്മ (86) അമ്മിണി (75) ചവിന (85) എന്നിവര്‍ പേരെഴുതി ജഡ്ജിമാരെ കാണിച്ചു. റേഷന്‍ കാര്‍ഡ്, വെള്ളം, വൈദ്യൂതി, വീടിന്റെ പണി പൂര്‍ത്തിയാക്കല്‍, നിയമ ബോധവല്‍ക്കരണം, എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ കോര്‍ത്തിണക്കി കോളനികളില്‍ അദാലത്ത് നടത്തുമെന്ന് ജില്ലാ ജഡ്ജി അറിയിച്ചു.വട്ടക്കളി, ആദിവാസി ഗാനം, നാടന്‍പ്പാട്ട് എന്നീ കലാ രൂപങ്ങള്‍ പഠിതാക്കള്‍ അവതരിപ്പിച്ചു. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശോഭന്‍കുമാര്‍, സ്ഥിരം സമിതി ചെയര്മാന്മാരായ വി.ബാലന്, സി.ഫൈസല്‍, നെന്മേനി ഗ്രാമ പഞ്ചായത്തംഗം രഘു, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍, ആദിവാസി സാക്ഷരതാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, പ്രേരക്മാരായ യു.വി. ഷിജി, കെ. ഉഷ, കെ.ശ്യാമള, വി.വി. ഷിജി, നൂല്‍പ്പുഴ പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ അഷ്റഫലി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍