OPEN NEWSER

Saturday 17. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബത്തേരി നഗരസഭ യില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയവും 112 ഫുള്‍ എ പ്ലസ്

  • S.Batheri
09 May 2025

ബത്തേരി: ബത്തേരി നഗരസഭ പരിധിയിലുള്ള സ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയ 816 കുട്ടികളും വിജയിച്ചുവെന്ന് പ്രഖ്യാപിച്ചു. ഇതില്‍ 112 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. പ്രത്യേകമായി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളായ 138 കുട്ടികള്‍ മികച്ച ഫലം നേടിയത് ശ്രദ്ധേയമാണ്.  ദുര്‍ഘടപ്രദേശങ്ങളിലെയും വിദൂരസ്ഥരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഊരുകൂട്ട വേളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ  പഠനപദ്ധതികളാണ് ഈ വിജയത്തിന് പിന്നില്‍. സുല്‍ത്താന്‍ ബത്തേരി ഡയറ്റിന്റെ സഹായത്തോടെ നഗരസഭ തയ്യാറാക്കിയ 'ഹൈ ഫ്‌ലൈ പഠനസഹായി' (ഡിജിറ്റല്‍ ലേണിംഗ് മെറ്റീരിയല്‍) വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു പിന്തുണയായിരുന്നു. ഈ സംവിധാനം സംസ്ഥാനമെമ്പാടും രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്.  

നഗരസഭാ ചെയര്‍മാന്‍  ടി.കെ. രമേഷ്, വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ ടോം ജോസ്, നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പി. എ. അബ്ദുള്‍ നാസര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ കെ.എം., എ.ഇ.ഒ. ഷിജിത ബി.ജെ., ബി.പി.സി. രാജന്‍ ടി. എന്നിവര്‍ വിജയികളെ  അഭിനന്ദിച്ചു. . വിജയിച്ച വിദ്യാര്‍ത്ഥികള്‍, അവരെ സംരക്ഷിച്ച രക്ഷിതാക്കള്‍, പിന്തുണ നല്‍കിയ പി.ടി.എ അംഗങ്ങള്‍, മികച്ച പ്രവര്‍ത്തനം നടത്തിയ അധ്യാപകര്‍ എന്നിവര്‍ നഗരസഭ അഭിനദിച്ചു .
ടമഷമ്യമി

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കവര്‍ച്ചാ പ്ലാന്‍ തകര്‍ത്ത് പന്ത്രണ്ടംഗ ക്വട്ടേഷന്‍ കവര്‍ച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്;ഇവരുടെ കാറില്‍ നിന്നും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു.
  • കോണ്‍ഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പില്‍ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദര്‍ശിച്ചു;ജനങ്ങളുടെ ആശങ്ക വന്യമൃഗശല്യമല്ല, സി പി എം ശല്യം: ഷാഫി പറമ്പില്‍; മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാ
  • കാര്‍ഷിക മേഖല സമ്പദ്‌വ്യവസ്ഥക്ക് അവിഭാജ്യ ഘടകം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
  • മനുഷ്യാവകാശ കമ്മീഷനില്‍ റിപ്പോര്‍ട്ട് : മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ലഭിച്ച സംഭാവന ദുരിതബാധിതര്‍ക്ക് നേരിട്ട് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍
  • 11 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍
  • അനധികൃത മദ്യവില്‍പ്പനക്കാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു
  • പുള്ളിമാനുകളുടെ ജഢവുമായി അഞ്ചംഗ വേട്ടസംഘം പിടിയില്‍
  • വയനാട് സ്വദേശി നൈക ഷൈജിത്ത് ജൂനിയര്‍ ഗാലക്റ്റിക് യൂണിവേഴ്‌സ് ഇന്ത്യ
  • മൂന്നരപ്പതിറ്റാണ്ടിന്റെ പാര്‍ട്ടി ബന്ധത്തിന് വിരാമം; സിപിഎം വിടുന്നതായി മുതിര്‍ന്ന നേതാവ് എ.വി ജയന്‍
  • പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show