അകാരണമായി പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണം:എസ്.എഫ്.ഐ
പുല്‍പ്പള്ളി: പുല്‍പ്പള്ളി ജയശ്രീ കോളേജില്‍ നിന്നും അകാരണമായി പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് എസ്.എഫ്.ഐ പുല്‍പ്പള്ളി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.നിസാരമായ കാര്യങ്ങള്‍ക്കു പോലുംവിദ്യാര്ത്ഥികളെ അന്യായമായി സസ്പെന്‍ഡ് ചെയ്യുന്ന നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും ഇത് തികച്ചും വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും ക്യാമ്പസില്‍ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടാണ് അധികൃതര്‍ കൈക്കൊള്ളുന്നതെന്നും എസ്.എഫ്.ഐ ആരോപിച്ചു.ഇത് പ്രതിഷേധാര്‍ഹമാണ്.പല മേഖലകളിലും ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത ആളുകളെയാണ് കോളേജില്‍ അധ്യാപകരായി നിയമിച്ചിരിക്കുന്നത്.ഇവരില്‍ പലര്‍ക്കും വേണ്ട യോഗ്യത പോലും ഇല്ല. കോളേജില്‍ അധ്യാപനം നടത്തുമ്പോള്‍ തന്നെ മറ്റു പല സ്ഥാപനങ്ങളിലും ഇവര്‍ ജോലി ചെയ്യുന്നുണ്ട്.ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ പോലും ബാധിക്കുന്നുണ്ട്. ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിക്കുകയാണ്.ഇത്തരം പ്രതികാര നടപടികള്‍ അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ അധികൃതര്‍ തയ്യാറാകണം.തിരിച്ചെടുക്കാത്ത പക്ഷം ശക്തമായ സമര പ്രക്ഷോപങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍