വിമലിന് വീടൊരുക്കും: പട്ടികവര്‍ഗ വികസന വകുപ്പ്

തിരുനെല്ലി: സ്വന്തമായി ഒരു വീട് ഇല്ലാത്ത തിരുനെല്ലി പഞ്ചായത്ത് അരണപ്പാറയിലെ വിനീതയുടേയും, മകന്‍ വിമലിന്റേയും വിഷയവുമായി ബന്ധപ്പെട്ട ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതായും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഒ.ആര്‍ കേളു അറിയിച്ചു. സര്‍ക്കാര്‍ സംവിധാനത്തില്‍ തന്നെ ഇവര്‍ക്ക് അനുയോജ്യമായ വാസസ്ഥലം ഉറപ്പാക്കുന്നതിനുള്ള ഇടപെടലിന് പട്ടിക വര്‍ഗ വികസന വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പ്രസ്താവിച്ചു.