യു.ഡി.എഫ് പന്തംകൊളുത്തി പ്രകടനം നടത്തി
2016 നവംബര്‍ 8 ന് നോട്ട് നിരോധനം ഏര്‍പ്പെടുത്തി രാജ്യത്തെ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ട നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ യു.ഡി.എഫ് പനമരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പനമരം ടൗണില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.യു.ഡി.എഫ് ചെയര്മാന് ഇബ്രായി മാഷ്, ബെന്നി അരിഞ്ചേര്‍ മല,സിനോപാറക്കാലായില്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ അസ്മത്ത്, പി.ജെ ബേബി, ടി.കെ ഭൂപേഷ്, കുഞ്ഞമ്മദ് മഞ്ചേരി ,സാബു നീര്‍വ്വാരം, ആന്റണി വെള്ളാക്കുഴി, ജാബിര്‍ വരിയില്‍, കെ.എം ഹരിദാസന്,രാധാകൃഷ്ണന് നീര്‍വാരം, ടി.എം മാത്യു ,അശോകന് കുളത്താട, മാത്യു ആപ്പുഴയില്‍, സാബു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍