നോട്ട് നിരോധനം തുഗ്ലക്ക് പരിഷ്കാരത്തെ വെല്ലുന്ന മണ്ടത്തരം :യൂത്ത് കോണ്‍ഗ്രസ്സ്.
ബത്തേരി:നോട്ട് നിരോധനം തുഗ്ലക്ക് പരിഷ്കാരത്തെ പോലും വെല്ലുന്ന രീതിയിലുള്ള മണ്ടത്തരമാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി മുള്ളന്‍ കൊല്ലിയില്‍ നടത്തിയ നവംബര്‍ 8 കറുത്ത ദിനം പ്രതിഷേധ കൂട്ടായ്മ.ലോക സാമ്പത്തിക മാന്ദ്യത്തില്‍ പോലും കരുത്തോടെ മുന്നോട്ട് പോയ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍, നോട്ട് പിന്‍വലിക്കല്‍ ഏല്‍പ്പിച്ച ആഘാതം രാജ്യത്തെ ഇരുപത് വര്‍ഷം പിന്നോട്ടടിച്ചെന്നും,രാജ്യത്തെ സര്‍വ്വ മേഖലകളിലും ഇതിന്റെ പ്രതിഫലനമുണ്ടാവുകയും ചെയ്തതായും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
കാര്‍ഷിക നിര്‍മ്മാണ മേഖല പൂര്‍ണ്ണമായ് തകര്‍ന്നു.നിരവധി യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.കൃഷി, വ്യവസായം,ഐ.ടി. മേഖലകള്‍ പ്രതിസന്ധിയിലായി. ചെറുകിട വ്യവസായങ്ങള്‍ അടച്ചു പൂട്ടി. കയറ്റു മതിയും വിദേശ നിക്ഷേപവും ഇല്ലാതാക്കിയ നോട്ട് പിന്‍വലിക്കല്‍ തുഗ്ലക്ക് പരിഷ്കാരത്തെ പോലും വെല്ലുന്ന രീതിയിലുള്ള മണ്ടത്തരമാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി മുള്ളന്‍ കൊല്ലിയില്‍ നടത്തിയ ' നവംബര്‍ 8 കറുത്ത ദിനം' പ്രതിഷേധ കൂട്ടായ്മ' ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കൊണ്ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ: രാജേഷ് കുമാര്‍ പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. ജോമറ്റ് വാദ്യത്ത്, സനു രാജപ്പന്, വര്‍ഗ്ഗീസ് മൂരിയന്‍ കാവ്, തോമസ് പഴൂര്ക്കാല, ഷെമീര്‍ പഴേരി,മനോജ് ഉതുപ്പാന്, ഷെന്ജിത്ത് ചക്കാട്ട്, ചാള്‍സ് കിഴക്കേ ഭാഗത്ത്, പ്രിന്‍സ് അള്ളുങ്കല്‍,പി.കെ ജോസ്, ഷാന്റോ ഷാജി, സജിനാല്,ബിനോയ് അയ്ക്കരോട്ട്, ജോമോന് കടുപ്പില്‍, വിന്‍സെന്റ് ചൂന്നാട്ട്, സിബി കിഴക്കേ ഭാഗത്ത് തുടങ്ങിയവര്‍ സംസാരിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍