ക്രിക്കറ്റ് കാണാനായി പോയ ബത്തേരി സ്വദേശി തിരുവനന്തപുരത്ത് വെച്ച് മരണപ്പെട്ടു
ബത്തേരി മണിച്ചിറ കോഴിശ്ശേരി നൗഷാദ് (42) ആണ് മരിച്ചത്. തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ന് നടക്കുന്ന ഇന്ത്യ - ന്യൂസിലാന്റ് ട്വന്റി20 ക്രിക്കറ്റ് മത്സരം കാണുന്നതിനായി പോയതായിരുന്നു. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് താമസിക്കുന്ന ഹോട്ടലില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ട നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും മരണപ്പെടുകയായിരുന്നു.ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്ന നൗഷാദ് വലിയ സൗഹൃദവലയത്തിനുടമയാണ്. നൂര്‍ജഹാനാണ് ഭാര്യ. അമീന ജാനി, അഹമ്മദ് അമീന്, അലീന മെഹദി എന്നിവര്‍ മക്കളാണ്. ഖബറടക്കം നാള(നവംബര്‍ 8) 1 മണിക്ക് മണിച്ചിറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍