സംരംഭക ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ കൊമേഴ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ സംരംഭക ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ ജിജി കുര്യന്റെ അദ്ധ്യക്ഷതയില്‍ പ്രിന്‍സിപ്പാള്‍ ഡോ എ.ഒ റോയ് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികളിലെ സംരംഭകത്വ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സംരംഭകത്വത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനും വേണ്ടിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജീവന് ജ്യോതി കല്‍പ്പറ്റ ഡയറക്ടര്‍ വി.പത്രോസ്,ജിജി കുര്യന് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.വ്യവസായ വികസന ഓഫീസര്‍ ഷിജു പി.ആര്,കോളേജ് ബര്‍സാര്‍ ഫാദര്‍ ജോര്‍ജ്ജ് ആലുംമൂട്ടില്‍,സാമ്പത്തിക വിഭാഗം മേധാവി ഡോ.സില്‍വി ടി.എസ്,കൊമേഴ്സ് വിഭാഗം മേധാവി ലഫ്റ്റനന്റ് സുസ്മിന്‍ ജെയിംസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍