ലോക ക്ഷയരോഗ ദിനം: ക്ഷയരോഗമുക്ത തദ്ദേശ സ്ഥാപങ്ങള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു

മീനങ്ങാടി: ആരോഗ്യ വകുപ്പ് ആരോഗ്യ കേരളം ജില്ലാ ക്ഷയരോഗ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനവും ക്ഷയരോഗ മുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 16 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ക്ഷയരോഗമുക്ത തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച ബോധവത്കരണ റാലി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ ഫളാഗ് ഓഫ് ചെയ്തു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യവിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ പി വാസുദേവന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ പ്രിയസേനന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്‌റത്ത്, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ബേബി വര്‍ഗ്ഗീസ്, ഉഷ രാജേന്ദ്രന്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ പി.വി സിന്ധു, മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.വി സംഗീത, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ ശ്രീജിത്ത്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലീം, ജില്ലാ ടി.ബി ആന്‍ഡ് എച്ച്.ഐ.വി കോഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു. *ക്ഷയരോഗമുക്ത അവാര്‍ഡുമായി 16 തദ്ദേശ സ്ഥാപനങ്ങള്‍* കേന്ദ്ര സര്‍ക്കാറിന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് കരസ്ഥമാക്കി ജില്ലയിലെ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. തവിഞ്ഞാല്‍, പൂതാടി, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകള്‍ തുടര്‍ച്ചയായി ക്ഷയരോഗമുക്ത സ്ഥാപനത്തിനുള്ള വെള്ളി മെഡല്‍ കരസ്ഥമാക്കി. ആദ്യമായി ക്ഷയരോഗമുക്ത തദ്ദേശ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ട കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നഗരസഭകള്‍ക്കും പുല്‍പ്പള്ളി, കണിയാമ്പറ്റ, നൂല്‍പ്പുഴ, മീനങ്ങാടി, പൊഴുതന, വൈത്തിരി, മേപ്പാടി, മുട്ടില്‍, കോട്ടത്തറ ഗ്രാമപഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വെങ്കല മെഡല്‍ വിതരണം ചെയ്തു. ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ എബ്രഹാം ജേക്കബ്, സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ എ വിജയനാഥ് എന്നിവരെ അനുമോദിച്ചു. 100 ദിന ക്ഷയരോഗ നിവാരണ ക്യാമ്പയിന്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചതിന് പനമരം സാമൂഹികാരോഗ്യ കേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടു. ഗോത്ര ഭാഷയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് അവാര്‍ഡ് നല്‍കി. 100 ദിന കര്‍മ്മപരിപാടിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച െ്രെടബല്‍ പ്രൊമോട്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അഭിനന്ദന പത്രം കൈമാറി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍