OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വനഭൂമിയില്‍ അതിക്രമിച്ച് കടന്ന് ഡോക്യുമെന്ററി ചിത്രീകരിക്കാന്‍ ശ്രമം; 15 അംഗ സംഘം പിടിയില്‍

  • Kalpetta
24 Mar 2025

മേപ്പാടി: മേപ്പാടി ഫോറസ്റ്റ് റെയിഞ്ചിലെ മുണ്ടക്കൈ സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന അരണമല മലവാരത്തെ മാപ്പിള തലമുടി വനഭൂമിയില്‍ അതിക്രമിച്ച് കടന്ന് ഡോക്യുമെന്ററി ചിത്രീകരിക്കാന്‍ ചെയ്യാന്‍ ശ്രമിച്ച 15 അംഗ സംഘത്തെ വനം വകുപ്പ് പിടികൂടി. ഹൈദരാബാദ് രാമന്തപുര്‍ പുലി ഹരിനാദ് (ഡയറക്ടര്‍), ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ പെരുകലപ്പുടി താഡെപ്പള്ളി രമേഷ് ബാബു, ഹൈദരാബാദ് രാമന്തപൂര്‍ ബന്ദാ പ്രശാന്ത് (അസി.ക്യാമറാമാന്‍), ഹൈദരാബാദ് രാമന്തപുര്‍ പുലി ചൈതന്യ സായി (അസി. ഡയറക്ടര്‍), ഹൈദരാബാദ് രാമോജിറാവു ഫിലിം സിറ്റി അനിഷെട്ടി രേവന്ത് കുമാര്‍ (ക്യാമറാമാന്‍), കോട്ടയം വാഴപ്പള്ളി പടിഞ്ഞാറ് പുത്തൂര്‍ ശ്രീഹരി എസ്, ആലപ്പുഴ അമ്പലപ്പുഴ ഗൗരിസദനം സുമേഷ്.എം, കോട്ടയം തുരുത്തി സ്വാതിശ്രീ ഹൗസ് ശ്രീഹരി.എസ്, കോട്ടയം ചങ്ങനാശേരി തുരുത്തി ശങ്കരമംഗലം അഭിരാജ്, കോട്ടയം വാഴപ്പിള്ളി പടിഞ്ഞാറ് മാഞ്ചേരില്‍ പവന്‍.ബി നായര്‍, കോട്ടയം പുതുപ്പാടി എരവിനല്ലൂര്‍ പുതുപ്പറമ്പില്‍ വീട് പ്രവീണ്‍ റോയ്.പി, എന്നിവരെയും, സമീപത്തെ റിസോര്‍ട്ടുകളായ ചെമ്പ്ര മോണ്ടാന, ചെമ്പ്രവാലി എന്നിവയിലെ ജീവനക്കാരായ കോഴിക്കോട് ചീക്കൊന്നുമ്മല്‍ ചീക്കൊന്ന് പറമ്പത്ത് മീത്തല്‍ സരുണ്‍ കൃഷ്ണ, പാലക്കാട് തിരുവേഗപ്പുറം കൈപ്പുറം പള്ളിയാലില്‍ തോട്ടക്കര മുഹമ്മദ് അബ്ദുള്‍ മാജിദ് ടി.പി, പുത്തുമല കള്ളാടി ഉണ്ണിഭവനം ചഞ്ചല്‍ പ്രസാദ്, കോഴിക്കോട് തിനൂര്‍ നരിപ്പറ്റ കക്കട്ടില്‍ അച്ചൂസ് ഹൗസ് അതുല്‍ കെ എന്നിവരെയാണ് മുണ്ടക്കൈ സ്‌റ്റേഷന്‍ ജീവനക്കാര്‍ പിടികൂടിയത്. മുണ്ടക്കൈ സ്‌റ്റേഷന്‍ പരിധിയിലെ മാപ്പിള തലമുട വനഭാഗത്ത് അനുമതിയില്ലാതെ ഡോക്യമെന്ററി ചിത്രീകരണം നടത്തുന്നത് സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വിനോദ് വി.കെ. റിജേഷ് ബി എന്നിവര്‍ കണ്ടെത്തി തടയുകയും ചിത്രീകരണത്തിനുപയോഗിച്ച ക്യാമറ, ഡ്രോണ്‍, സ്‌മോക്ക് ഗണ്‍, ഡമ്മി ഗണ്ണുകള്‍ എന്നിവയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show