മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ ക്ലാസും നടത്തി
പുല്‍പ്പള്ളി: പഴശ്ശിരാജ കോളേജിലെ നാഷ്ണല്‍ സര്‍വീസ് സ്കീമിന്റെയും പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളി കരിമ്മം കോളനിയില്‍ മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എ.ഒ റോയി അധ്യക്ഷത വഹിച്ച ചടങ്ങ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.വളര്‍ന്നു വരുന്ന ജീവിത ശൈലി രോഗങ്ങളെക്കെതിരെയും പടരുന്ന സാംക്രമിക രോഗങ്ങള്‍ക്കെതിരെയും ജാഗരൂകരായിരിക്കണമെന്ന് ദിലീപ് കുമാര്‍ പറഞ്ഞു.പുല്‍പ്പള്ളി ആരോഗ്യ കേന്ദ്രം ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്,സിസ്റ്റര്‍ സുഭദ്ര എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.തുടര്‍ന്ന് എന്‍.എസ്.എസ് വളണ്ടിയേഴ്സ് ശേഖരിച്ച പുസ്തകങ്ങളും വസ്ത്രങ്ങളും കോളനി നിവാസികള്‍ക്ക് വിതരണം ചെയ്തു.എന്‍.എസ്.എസ് പ്രോഗ്രാം ഒഫീസര്‍ ഫിലോമിന കെ.ജെ,ആരോഗ്യ പ്രവര്‍ത്തക ഷൈല ഫ്രാന്‍സിസ്,എന്‍.എസ്.എസ് അംഗങ്ങളായ മാജിയ സി.എ,ജ്യോതിഷ് ജോസഫ്,നന്ദു മനോജ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍