വയനാട് എക്സൈസ് ഇന്റലിജന്റ്സ് നല്കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ബത്തേരി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് പിക്കപ്പ് വാഹനത്തില്‍ സൂക്ഷിച്ച 34.5 ലിറ്റര്‍ കള്ള് പിടികൂടിയത്. ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അളവില്‍ക്കൂടുതല്‍ കള്ള് കൈവശം വെച്ചതിന് വാഹനഡ്രൈവര്‍ ബത്തേരി നെല്ലിയമ്പം പാറയില്‍ ഗിരീഷ് കുമാറിനെതിരെയും, ഷാപ്പ് ലൈസന്‍സിയായ ഇ ശ്രീരാമനെതിരെയും കേസെടുത്തത്. കള്ള് സൂക്ഷിച്ചിരുന്ന കെഎല്‍ 73 എ 1038 നമ്പര്‍ പിക്കപ്പും കസ്റ്റഡിയിലെടുത്തു.ബത്തേരി അസി.എക്സൈസ് ഇന്‍സ്പെകടര്‍ വിആര്‍ ജനാര്ദ്ധനന്,പ്രിവന്റീവ് ഓഫീസര്‍മാരായ കെവി ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോഷി തുമ്പാനം, വി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍