പുല്‍പ്പള്ളി പാക്കം അമ്മാനി അജിത്ത് (24) നെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പുല്‍പ്പള്ളി ആനപ്പാറയില്വെച്ച് വാഹനപരിശോധനക്കിടെയാണ് മദ്യം പിടികൂടിയത്. സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യകുപ്പികള്‍. ഇയാള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. അബ്കാരി വകുപ്പ് പ്രകാരമാണ് അജിത്തിനെതിരെ കേസെടുത്തത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുല്‍പ്പള്ളി അഡീഷണല്‍ എസ്ഐ ടിപി മാത്യു, സിപിഒ മാരായ പ്രജീഷ്, ധനേഷ്, ഡ്രൈവര്‍ വേണു എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍