ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക മേഖലക്കും കായിക വികസനത്തിനും ഊന്നല്‍ നല്‍കി തരിയോട് ഗ്രാമപഞ്ചായത്ത് ബജറ്റ്

കാവുംമന്ദം: ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക മേഖലക്കും കായിക വികസനത്തിനും ഊന്നല്‍ നല്‍കി 18,10,42,392 രൂപ വരവും 17,84,61,690 രൂപ ചിലവും 25,80,702 രൂപ നീക്കിയിരിപ്പും വരുന്ന തരിയോട് ഗ്രാമപഞ്ചായത്തിന്റെ 2025 26 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അവതരിപ്പിച്ചു. പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്‌കരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, ദാരിദ്ര ലഘൂകരണം, വിദ്യാഭ്യാസ സാംസ്‌കാരിക മേഖല, പെയിന്‍ & പാലിയേറ്റീവ് ഉള്‍പ്പെടെ ആരോഗ്യ മേഖലയ്ക്കും മുന്തിയ പരിഗണന ബജറ്റ് നല്‍കുന്നുണ്ട്. ജനപക്ഷ ടൂറിസം വികസനം, റോഡുകള്‍ ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യ വികസനം, ടൗണ്‍ നവീകരണം, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, ഭിന്നശേഷി കുട്ടികള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ക്ഷേമത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. സമഗ്ര കുടിവെള്ള പദ്ധതികള്‍, തെരുവ് വിളക്കുകള്‍ സ്ഥാപിക്കലും നിലവിലുള്ളവയുടെ തകരാര്‍ പരിഹരിക്കലും, വെള്ളപ്പൊക്ക ദുരിതാശ്വാസ കേന്ദ്രങ്ങള്‍ അടക്കമുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രത്യേകമായി പരിഗണിച്ചിട്ടുണ്ട്. കുടിവെള്ള ലഭ്യതയ്ക്കും കാര്‍ഷിക വൃത്തിക്കും ഉപകാരപ്പെടുന്ന രീതിയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ബജറ്റിന്റെ ഭാഗമായിട്ടുണ്ട്.
സ്ഥിരം സമിതി അധ്യക്ഷരായ രാധ പുലിക്കോട്, വിജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്കല്‍, വത്സല നളിനാക്ഷന്‍, സിബില്‍ എഡ്വേര്‍ഡ്, കെ എന്‍ ഗോപിനാഥന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബഷീര്‍ പുള്ളാട്ട്, അസിസ്റ്റന്റ് സെക്രട്ടറി കെ ആര്‍ സോമന്‍, അക്കൗണ്ടന്റ് കെ ഹംസ, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍