കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ മര്‍ദ്ദനം ; മര്‍ദ്ദിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍
സീതാ മൗണ്ട്- മാവേലിക്കര സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിലെ കണ്ടക്ടര്‍ മാവേലിക്കര സ്വദേശി സെബാസ്റ്റ്യന്‍ (42) നാണ് യാത്രക്കാരന്റെ മര്‍ദ്ദനമേറ്റത്.ഇന്ന് രാവിലെ എട്ട് മണിയോടെ പുല്‍പ്പളളി ബസ് സ്റ്റാന്റില്‍ വെച്ച് യാത്രക്കാരില്‍ ഒരാള്‍ തന്നെ മര്‍ദ്ദിച്ചതായി പുല്‍പ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന സെബാസ്റ്റ്യന്‍ പറഞ്ഞു. സീതാ മൗണ്ടില്‍ നിന്ന് രണ്ട് പേര് ബസില്‍ കയറുകയും, അവരോട് ടിക്കെറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പുല്പ്പള്ളിയിലെത്തിയിട്ട് ടിക്കറ്റെടു ക്കാമെന്ന് പറയുകയായിരുന്നു. എന്നാല്‍ ബസില്‍ ചെക്കര്‍ കയറിയാല്‍ പ്രശ്നമാകുമെന്നതിനാല്‍ ടിക്കറ്റെടുക്കാന്‍ കണ്ടക്ടറായ സെബാസ്റ്റ്യന്‍ അവരെ നിര്‍ബന്ധിച്ചു. ഇതിനെ തുടര്‍ന്ന് ഇരുവരും വാക്കേറ്റമാകുകയായിരുന്നു. പിന്നീട് സ്റ്റാന്റിലെത്തിയപ്പോള് യാത്രക്കാരന് കണ്ടക്ടറെ വെല്ലുവിളിച്ചു കൊണ്ട് മൂക്കിന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.തുടര്‍ന്ന് ബസ് ഡ്രൈവര്‍ ബസ് നേരെ പുല്‍പ്പള്ളി സ്റ്റേഷനിലേക്കെടുക്കുകയും യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കുറ്റാരോപിതന്റെ പേരും മറ്റ് വിവരങ്ങളും പിന്നീടേ ലഭിക്കുകയുള്ളൂ..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍