ദിശ വാര്‍ഷിക സംഗമവും ഇഫ്താര്‍ മീറ്റും നടത്തി.

ബത്തേരി: രണ്ടു പതിറ്റാണ്ടായി വിദ്യാഭ്യാസ,തൊഴില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന ദിശയുടെ ഇരുപത്തൊന്നാം വാര്‍ഷികം ആഘോഷിച്ചു.പുതിയകാലത്തെ സാമൂഹികശാക്തീകരണം എങ്ങനെയെന്ന വിഷയത്തില്‍ അഡ്വ. റഹീം വിഷയാവതരണം നടത്തി. ബാവ കെ പാലുകുന്ന് വിദ്യാഭ്യാസ തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശക രംഗത്ത് ദിശ ഏറ്റെടുക്കേണ്ട ഭാവിപ്രവര്‍ത്തനങ്ങളെ കുറിച്ച് സംവദിച്ചു.കക്കോടന്‍ മുഹമ്മദ് ഹാജി പുതിയ ജനറല്‍ബോഡി അംഗങ്ങളെ പ്രഖ്യാപിച്ചു.ഡബ്ല്യു.എം. ഒ പ്രസിഡണ്ട് പി പി അബ്ദുല്‍ ഖാദര്‍ സംഗമം ഉദ്ഘാടനം ചെയ്തു.ദിശ പ്രസിഡണ്ട് ഡോക്ടര്‍ മുഹമ്മദ് റാസി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അബൂതാഹിര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കണ്‍വീനര്‍ കോയസ്സന്‍ കുട്ടി സ്വാഗതവും ദിശ എച്ച് ആര്‍ ഡയറക്ടര്‍ എം പി സാജിദ് നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍