ജയശ്രീ സ്കൂളില്‍ സ്കൗട്ട് ഗൈഡ് യൂണിറ്റ് ആരംഭിച്ചു.
പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പുതുതായി അനുവദിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ സ്കൗട്ട് ഗൈഡ് യൂണിറ്റ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. മുപ്പത്തിരണ്ട് വിദ്യാര്‍ത്ഥികളാണ് പുതിയ യൂണിറ്റില്‍ അംഗങ്ങളായിട്ടുള്ളത്. പുതിയ അംഗങ്ങള്‍ക്കുള്ള ചിഹ്നദാന ചടങ്ങും സ്കാര്‍ഫ് അണിയിക്കലും സത്യപ്രതിജ്ഞയും ഇതോടനുബന്ധിച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ഷാജി പനച്ചിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് ഗൈഡ് ജില്ലാ പ്രസിഡണ്ട് ജോസ് പുന്നക്കുഴി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ. ആര്. ജയറാം, സ്കൗട്ട് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ജോബി മാനുവല്‍, കെ. റാണി വര്‍ഗീസ്, പി. എന്‍. രാജന്, എം. എന്‍. സോമന്, എ. സി. ഉണ്ണികൃഷ്ണന്, അനീഷാദേവി, വി. എം. ജോയി, ബെറ്റി ജോണ്‍, അതുല്യ പവിത്രന് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ. ആര്. ജയരാജ് സ്വാഗതവും പി. ആര്. തൃദീപ്കുമാര്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍