മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി അദാലത്ത് സംഘടിപ്പിച്ചു

മേപ്പാടി: വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തില്‍ നേരിട്ട് ദുരിത ബാധിതരായവര്‍ക്ക് മേപ്പാടി എം.എസ്.എ ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് 10, 11,12 വാര്‍ഡുകളിലെ ആളുകളാണ് അദാലത്തില്‍ പങ്കെടുത്തത്.ഉപജീവന ബത്ത, വീട്ടു വാടക ,ആശ്രിതര്‍ക്കുള്ള ധനസഹായം, ഒന്നാംഘട്ട- രണ്ടാംഘട്ട ഗുണഭോക്ത്യ പട്ടിക, ചികിത്സാ ധനസഹായം, മൈക്രോപ്ലാന്‍, മൃഗ സംരക്ഷണം, വിദ്യാഭ്യാസം, സിവില്‍ സപ്ലൈസ്, കെ. എസ്.ഇ.ബി, ബാങ്ക് ലോണ്‍, കൃഷി നാശം, മറ്റ് ഇനങ്ങള്‍ എന്നീ വിഭാഗങ്ങളിലായി 683 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ, എ.ഡി.എം കെ.ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്,വകുപ്പ്തല മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍