ഹരിതകേരളം - മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ഹരിത കേരളം മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളപിറവി ദിനത്തോടനുബന്ധിച്ച് തുടക്കമായി. വൈത്തിരി, മീനങ്ങാടി, തിരുനെല്ലി, പൊഴുതന ഗ്രാമപഞ്ചായത്തുകളിലും, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകളിലും ഹരിത സേനയുടെയും അജൈവ മാലിന്യ ശേഖരണ സംവിധാനങ്ങളുടെയും തുടക്കം കുറിച്ചു.
ഹരിത കര്‍മ്മസേന ജനപങ്കാളിത്തത്തോടെ വൈത്തിരി പുഴ ശുചീകരണം സംഘടിപ്പിച്ചു. അസി. പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായരുടെയും, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. തിരുനെല്ലി പഞ്ചായത്തില്‍ തിരനെല്ലി അമ്പലം കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ അജൈവ മാലിന്യ ശേഖരണവും, മിനി കലക്ഷന്‍ ഫെസിലിറ്റിയും ഹരിത സേനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി, വൈസ് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്, അനന്തന് നമ്പ്യാര്‍, ശുചിത്വമിഷന് അസി.കോ-ഓര്‍ഡിനേറ്റര്‍ എ.കെ.രാജേഷ് പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ സമഗ്ര മാലിന്യ കര്‍മ്മ പദ്ധതി അവതരണവും ജൈവ ഭരണി വിതരണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി നിര്‍വ്വഹിച്ചു. പഞ്ചായത്തില്‍ തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റിംഗ് പ്രവര്‍ത്തനങ്ങളും ഹരിത കര്‍മ്മ സേന പരിശീലനങ്ങളും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എ. ജസ്റ്റിന്, സെക്രട്ടറി സിബി, അസി. കോ-ഓര്‍ഡിനേറ്റര്‍ എം.പി. രാജേന്ദ്രന്, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് സാജിയോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
കല്‍പ്പറ്റ നഗരസഭയില്‍ മുഴുവന്‍ ഡിവിഷനുകളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ വിവര വിജ്ഞാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്റ്റിക്കര്‍ പതിപ്പിക്കലും, ചര്‍ച്ചകളും സംഘടിപ്പിച്ചു.
പൊഴുതന ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനക്കും അജൈവ മാലിന്യ ശേഖരണത്തിനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദിന്റെയും, വൈസ് പ്രസിഡന്റ് ഇന്ദിര, സെക്രട്ടറി പ്രദീപന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍