തലപ്പുഴയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍; കടുവയല്ലെന്ന് വനംവകുപ്പ്: കടുവയല്ലെന്ന് സ്ഥാപിക്കാനുള്ള നീക്കമെന്ന് നാട്ടുകാര്‍

തലപ്പുഴ: തലപ്പുഴ എട്ടാം നമ്പര്‍ ഗ്രൗണ്ടിന് സമീപത്തെ പാലത്തില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍. പാലത്തിന് സമീപത്തെ വീട്ടുകാരാണ് കടുവയെ കണ്ടതായി പറയുന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. എന്നാല്‍ സ്ഥലത്തെത്തിയ വനംവകുപ്പിന് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പൂച്ചപ്പുലിയോ, കാട്ടുപ്പന്നികളോ ആകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്.എന്നാല്‍ സ്ഥലത്ത് കടുവ സാന്നിധ്യമില്ലെന്ന് സ്ഥാപിക്കാന്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ആസൂത്രിത നീക്കമുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എട്ടാം നമ്പറിന് സമീപത്തെ തോട്ടം മേഖലയില്‍ കഴിഞ്ഞ ആഴ്ച ഉള്‍പ്പെടെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ക്ഷീരോല്പ്പാദക സംഘത്തിലെ ക്യാമറയില്‍ കടുവയുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍