കുംഭം വാവുബലി; തിരുനെല്ലി ക്ഷേത്രത്തില്‍ ആയിരങ്ങളെത്തി.

തിരുനെല്ലി: തുലാം കുംഭം വാവുബലി ദിനത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി. വ്യാഴാഴ്ചപുലര്‍ച്ചെ അഞ്ചുമണിക്ക് തുടങ്ങി ബലിതര്‍പ്പണത്തിന് കെ.എല്‍ ശങ്കരനാരായണ ശര്‍മ, പി.ഉണ്ണികൃഷ്ണന് നമ്പൂതിരി, കെ.എല്‍ രാധാകൃഷ്ണശര്‍മ, കെ.എല്‍ രാമചന്ദ്രശര്‍മ എന്നിവര്‍ നേതൃത്വം നല്കി.
ക്ഷേത്രത്തില്‍ നടത്തിയ വിശേഷാല്‍പൂജകള്‍ക്ക് മേല്‍ശാന്തി ഇ.എന്‍ കൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. കീഴ്ശാന്തിമാരായ ഗണേഷ് ഭട്ടതിതി, എ.രാമചന്ദ്രന് നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.വി നാരായണന് നമ്പൂതിരി, മാനേജര്‍ പി.കെ. പ്രേമചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍