സ്വര്‍ണ്ണം കൈക്കലാക്കി മുങ്ങിയ പ്രതികള്‍ പിടിയില്‍

കല്‍പ്പറ്റ: കൂടുതല്‍ തുക നല്‍കാമെന്ന പേരില്‍ സ്വര്‍ണ്ണം കൈക്കലാക്കി മുങ്ങിയ പ്രതികളെ കല്‍പ്പറ്റ പോലീസ് പിടികൂടി. വടകര തിരുവള്ളൂര്‍ തേവരോട് വീട്ടില്‍ മുഹമ്മദ് ജസീല്‍ (25) തലശ്ശേരി പെരിങ്ങത്തൂര്‍ കുറുംതട്ടില് വീട്ടില്‍ മന്‍ഷാദ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറ്റ്യാടി സ്വദേശിയായ മുഹമ്മദിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. കൂടുതല്‍ വില നല്‍കാമെന്ന് പറഞ്ഞ് പരാതിക്കാരനോട് 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കല്‍പ്പറ്റ വരാന്‍ ആവശ്യപ്പെടുകയും, പ്രതികള്‍ സ്വര്‍ണ്ണം കൈക്കലാക്കി മുങ്ങുകയായിരുന്നു. സുഹൃത്ത് മുഖാന്തരമായിരുന്നു പരാതിക്കാരന് പ്രതികളിലേക്ക് എത്തുന്നത്. കേസില്‍ മറ്റ് മൂന്ന് പ്രതികള്‍ കൂടിയുണ്ട്.കല്‍പ്പറ്റ ഡിവൈഎസ്പി പി.എല്‍ ഷൈജു, പോലീസ് ഇന്‍സ്പെക്ടര്‍ ബിജു ആന്റണി, എസ്.ഐ രാംകുമാര്‍, എ എസ് ഐ റഫീഖ്, എസ് സി പി ഒ മാരായ സജദ്, നൗഫല്‍, സി പി ഒ ജുനൈദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍