സാമുദായിക സംഘടനാ പ്രതിനിധികളുമായി മന്ത്രി ഒ.ആര്.കേളു കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: പട്ടിക വര്‍ഗ്ഗ മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത രജിസ്റ്റേഡ് സാമുദായിക സംഘടനകളുടെ പ്രതിനിധികളുമായി മാര്‍ച്ച് 5 ന് രാവിലെ 10.45 ന് തിരുവനന്തപുരം, തൈക്കാട് ഗവ.ഗസ്റ്റ് ഹൗസ് ഹാളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്.കേളു കൂടിക്കാഴ്ച നടത്തും. സംസ്ഥാനതലത്തില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സമുദായ സംഘടനകളുടെ ഓരോ പ്രതിനിധിക്ക് പങ്കെടുക്കാം. സംഘടനയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ പങ്കെടുക്കുന്ന പ്രതിനിധിയുടെ പേരു വിവരം, പദവി, ഫോണ്‍ നമ്പര്‍, പ്രസ്തുത കൂടി കാഴ്ച്ചയില്‍ നിര്‍ദ്ദേശിക്കാന്‍ ഉദ്ദേശിക്കുന്ന അഭിപ്രായം എന്നിവ സഹിതം മാര്‍ച്ച് 1-നകം ഡയറക്ടര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവന് പി ഒ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിലോ stdd.pub@gmail.com എന്ന ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍ 0471-2302311, 0471-2303229


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍